Advertisement

7 ദിവസത്തിന് ശേഷം നൽകേണ്ട കുത്തിവെയ്പ്പിന് പകരം നൽകിയത് ഒരു മാസം കഴിഞ്ഞു നൽകേണ്ട കുത്തിവയ്പ്പ്; ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച

April 15, 2023
Google News 3 minutes Read
edappally primary health care center gives newborn baby wrong injection

കൊച്ചിയിൽ നവജാത ശിശുവിന് എടുത്ത പ്രതിരോധ കുത്തിവെയ്പ്പിൽ വീഴ്ച്ച സംഭവിച്ചതായി പരാതി. 7 ദിവസത്തിന് ശേഷം നൽകേണ്ട കുത്തിവെയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ഒരു മാസം കഴിഞ്ഞു നൽകേണ്ട കുത്തിവയ്പ്പാണ്. ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വീഴ്ച്ച സംഭവിച്ചത്. ( edappally primary health care center gives newborn baby wrong injection )

പാലാരിവട്ടം സ്വദേശികളായ ദമ്പത്തികളുടെ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറിയെടുത്തത്. വാക്സിനേഷൻ ഷീറ്റിൽ നിന്നാണ് കുത്തിവെയ്പ്പ് മാറിയപോയ വിവരം കുടുംബം അറിഞ്ഞത്. ശരീക ബുദ്ധിമുട്ടുകളെ തുടർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർക്ക് സംഭവിച്ച പിഴവ് കൂടുതൽ വ്യക്തമായി.

ചികിത്സ പിഴവിനെതിരെ കുടുംബം ആരോഗ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി . ഗുരുതര വീഴ്ചയെന്ന് എറണാകുളം എംഎൽഎ ടി ജെ വിനോദ് ട്വന്റിഫോറിനോട് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി വീഴ്ചവരുത്തിയവർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Story Highlights: edappally primary health care center gives newborn baby wrong injection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here