Advertisement

അന്ധവിശ്വാസങ്ങളുടെ തുരുമ്പിച്ച ചങ്ങല വിലങ്ങുകളെ തുറന്ന് കാട്ടുന്ന ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ

April 16, 2023
Google News 1 minute Read
Arun Raj's concept photography Facebook post

അന്ധവിശ്വാസങ്ങളുടെ തുരുമ്പിച്ച ചങ്ങല വിലങ്ങുകളെ തുറന്ന് കാട്ടുന്ന വിഷുദിനത്തിലെ അരുൺ രാജിന്റെ കൺസെപ്പ്റ്റ് ഫോട്ടോഗ്രാഫി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സമകാലിക സംഭവങ്ങളെ കൺസെപ്പ്റ്റ് ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ച് നേരത്തേയും ശ്രദ്ധ നേടിയിട്ടുള്ള ഫോട്ടോഗ്രാഫറാണ് അരുൺ രാജ്. സത്യഭാമ, ശരത്, മീനാക്ഷി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങളായി എത്തുന്നത്. ഇതിനോടകംതന്നെ മികച്ച പ്രതികരണമാണ് അരുൺരാജിന്റെ ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്.

അരുൺ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇതും ഒരു തരം മാറ്റി നിർത്തലാണ്. പുണ്യതയിൽ അവളിലെ ഏഴുദിവസം അശുദ്ധിയുടെ കറ ചാർത്തുമെന്നുള്ള മൂഢവിശ്വാസം ഊട്ടിയുറപ്പിച്ചു തരംതിരിക്കുന്ന വേർതിരിവിന്റെ കുടിലതയാണ്. എഴുപതു പതിറ്റാണ്ടുകളായും മാറാതെ വേരൂന്നി നിന്ന്, അടുക്കളകളിൽ പോലും അവളെ നിഷിദ്ധയാക്കി പുറംതള്ളുന്ന അന്ധവിശ്വാസങ്ങളുടെ തുരുമ്പിച്ച ചങ്ങല വിലങ്ങുകൾ ആണ്. അല്ലെങ്കിൽ ഈരേഴുലകം പോലും വായ്ക്കുള്ളിലാക്കിയ കണ്ണനു കളങ്കമാവുമെന്നും, തൂണിലും തുരുമ്പിലും പോലും സദാ വിളങ്ങുന്ന തേജസ്വിനു നിന്റെ ആർത്തവ രക്തത്തെ ഏഴുദിവസത്തേക്കു തൊട്ടുകൂടാത്തവിധം ഭയമാണെന്നു വരുത്തിത്തീർക്കുന്ന സമൂഹത്തിന്റെ മേൽക്കോയ്മയുടെ വക്രിച്ച ചിരിയുള്ള കുതന്ത്രങ്ങളാണ്.

Read Also: തെരുവിന്റെ സന്തതിയായി മാറുന്ന കുഞ്ഞുങ്ങളെപ്പറ്റി കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫിയുമായി അരുൺ രാജ്

അതുമല്ലെങ്കിൽ സേവകന്മാരെന്നു സ്വയം വിശേഷിക്കപെട്ട കിങ്കരന്മാരാൽ ഒരു പിഞ്ചുബാലിക ആദ്യം മാനത്തിനും പിന്നീട് ജീവനും നിലവിളിച്ചു കണ്ണീരുപൊടിച്ച് ജീവൻ വെടിഞ്ഞ നാലമ്പലങ്ങളുടെ വിശുദ്ധിയുടെ കെട്ടറകൾ പണ്ടേക്കു പണ്ടേ ദൈവങ്ങൾക്ക് മടുത്തിട്ടുണ്ടാകും. അതുകൊണ്ടു തന്നെയാകും സ്വപ്നങ്ങളിൽ മാത്രം പീലിനിവർത്തിയാടിയ മാധവൻ വിഷുക്കണിയായ് അവൾക്കുമുന്നിൽ ആദ്യമോടിയെത്തിയതും, അശുദ്ധിയായ് മുദ്രകുത്തപ്പെട്ട അതേ കടും ചുവപ്പു നിറമുള്ള മഞ്ചാടിക്കുരുക്കളായി അവൾക്കു മുകളിൽ പെയ്തിറങ്ങിയതും…

Story Highlights: Arun Raj’s concept photography Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here