Advertisement

‘ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കൂ’ എന്ന് ഭാര്യയോട് എആർ റഹ്‌മാൻ; ഒഴുക്കുള്ള തമിഴ് തനിക്കറിയില്ലെന്ന് മറുപടി: വിഡിയോ

April 26, 2023
Google News 3 minutes Read

പൊതുവേദിയിൽ ഭാര്യയോട് തമിഴിൽ സംസാരിക്കൂ എന്ന് സംഗീതജ്ഞൻ എആർ റഹ്മാൻ. ഒഴുക്കുള്ള തമിഴ് തനിക്കറിയില്ലെന്ന് മറുപടി പറഞ്ഞ ഭാര്യ പിന്നീട് ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ചെന്നൈയിൽ നടന്ന വികടൻ സിനിമ അവാർഡ് ദാന ചടങ്ങിനിടെയാണ് സംഭവം. മുൻപും എആർ റഹ്‌മാൻ പൊതു ഇടങ്ങളിൽ വച്ച് തമിഴ് ഭാഷയ്ക്കായി വാദിച്ചിട്ടുണ്ട്.

വികടൻ അവാർഡ് ചടങ്ങിൽ എആർ റഹ്‌മാനെ ആദരിക്കുന്നുണ്ടായിരുന്നു. ഈ സമയം റഹ്‌മാൻ്റെ അടുത്ത് ഭാര്യ സൈറ ബാനുവും ഉണ്ടായിരുന്നു. ഭാര്യയോട് രണ്ട് വാക്ക് സംസാരിക്കാൻ അവതാരകർ ആവശ്യപ്പെട്ടപ്പോൾ റഹ്‌മാൻ ‘ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കൂ’ എന്ന് പറഞ്ഞു. ഇതോടെ ഒഴുക്കുള്ള തമിഴ് തനിക്കറിയില്ലെന്ന് ഭാര്യ സദസിനോടായി പറഞ്ഞു. തുടർന്ന് ഇംഗ്ലീഷിലാണ് ഇവർ സംസാരിച്ചത്. റഹ്‌മാന്റെ ശബ്ദമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് സൈറ പറഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദത്തോടാണ് എനിക്ക് പ്രണയം തോന്നിയതെന്നും അവർ പ്രസംഗത്തിൽ പറഞ്ഞു.

വിഡിയോ കാണാം:

Story Highlights: ar rahman wife hindi tamil video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here