Advertisement

രചന നാരായണന്‍കുട്ടിക്ക് ഗോള്‍ഡന്‍ വിസ; യുഎഇയിലെത്തി വിസ ഏറ്റുവാങ്ങി താരം

April 30, 2023
Google News 2 minutes Read
Rachana Narayanankutty got UAE Golden Visa

നടിയും അവതാരകയുമായ രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.(Rachana Narayanankutty got UAE Golden Visa)

നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

Read Also: സാമന്തയ്ക്ക് ക്ഷേത്രം പണിത് ‌ആരാധകന്‍; സ്വര്‍ണ നിറമുള്ള പ്രതിഷ്ഠ സ്ഥാപിച്ചു

ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാനെത്തിയ രചന ദുബായില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു. ജയറാം നായകനായ ലക്കിസ്റ്റാര്‍ എന്ന ചിത്രമായിരുന്നു രചന നാരായണന്‍ കുട്ടിയുടെ സിനിമാ ജീവിതത്തിലെ ആദ്യ നായികാ കഥാപാത്രം. തുടര്‍ന്ന് സിനിമാ രംഗത്ത് സജീവമാകുകയായിരുന്നു. നൃത്തരംഗത്തും സജീവമാണ് രചന.

Story Highlights: Rachana Narayanankutty got UAE Golden Visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here