Advertisement

ജോലി ഡോഗ് ഗ്രൂമർ; വർഷം സമ്പാദിക്കുന്നത് 10 കോടി വരെ

June 20, 2023
Google News 2 minutes Read

വളർത്തുമൃഗങ്ങളെ നമുക്ക് വളരെയധികം ഇഷ്ടമാണ്. പ്രത്യേകിച്ച് നായകളെ! വീട്ടിലെ അംഗത്തെ പോലെയാണ് ഇവരെ നമ്മൾ പരിപാലിക്കാറ്. വിദേശ രാജ്യങ്ങളിൽ നായയെ ഗ്രൂം ചെയ്തു എടുക്കുന്നവരുണ്ട്. നായകളെ ​ഗ്രൂം ചെയ്ത് ഒരു വർഷം 10 കോടി രൂപ വരെ സമ്പാദിക്കുന്ന യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ( Dog Groomer Claims He Ears Rs 10 Cr Per Year )

സാവോ പോളോയിൽ നിന്നുള്ള ബ്രസീലിയൻ ഗ്രൂമറായ ഗബ്രിയേൽ ഫിറ്റോസയാണ് യുഎസ്എയിലെ സാൻ ഡിയാ​ഗോയിലെ ഡോ​ഗ് ​ഗ്രൂമിം​ഗ് രം​ഗത്ത് വലിയ തരം​ഗം സൃഷ്ടിക്കുന്നത്. ​31 -കാരനായ ഫിറ്റോസ സോഷ്യൽ മീഡിയയിലും താരമാണ്. ടിക്ടോക്കിലും ഇൻസ്റ്റ​ഗ്രാമിലും നിരവധി ഫോളോവേഴ്സാണ് ഫിറ്റോസയ്ക്കുള്ളത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇദ്ദേഹമൊരു ഒരു സാധാരണ ഡോ​ഗ് ​ഗ്രൂമറല്ല. ഈ മേഖലയിൽ ഏറെ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികൂടിയാണ്. ‘ഈ സലോൺ എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. രണ്ട് കത്രികയും ഒരു ക്ലിപ്പറുമായിട്ടാണ് താൻ യുഎസ്സിലെത്തിയത്. ഇപ്പോൾ, ഞാൻ ഒരു ആർട്ടിസ്റ്റാണ് എന്ന തോന്നലുണ്ടാക്കുന്ന ഒരിടം എനിക്കുണ്ട്.” എന്നാണ് സിഎൻബിസി -യോട് ഫിറ്റോസ പറഞ്ഞത്.

കഴിഞ്ഞ വർഷം ഡോഗ് ഗ്രൂമിലൂടെ 10 കോടിയോളം രൂപ നേടിയതായിട്ടാണ് ഫിറ്റോസ അവകാശപ്പെടുന്നു. 40,000 രൂപ മുതൽ ഒരുലക്ഷത്തോളം രൂപ വരെ ഫിറ്റോസ തന്റെ സേവനത്തിന് നായകളുടെ ഉടമകളിൽ നിന്നും വാങ്ങാറുണ്ട്. മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാണ് സേവനം. ആ നേരത്ത് നായയ്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ഫിറ്റോസ ശ്രദ്ധിക്കും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here