Advertisement

രക്തസാക്ഷി ഫണ്ട് തിരിമറി; സിപിഐഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം

July 9, 2023
Google News 2 minutes Read
probe against cpim vanjiyur area committee member

സിപിഐഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ട് തിരിമറിയിലാണ് അന്വേഷണം. ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്ക് എതിരെയാണ് അന്വേഷണം. ( probe against cpim vanjiyur area committee member )

കേസ് നടത്തിപ്പിന് നൽകിയ ഫണ്ട് തുകയായ 5 ലക്ഷം തട്ടിയെടുത്തു എന്നാണ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലാണ് അന്വേഷണത്തിന് തീരുമാനമായത്. ജില്ലാ സെക്രട്ടറി വി.ജോയ് ആണ് അന്വേഷണം നടത്തുക.

Story Highlights: probe against cpim vanjiyur area committee member

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here