Advertisement

കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ: സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം

July 23, 2023
Google News 3 minutes Read
Satwik-Chirag win Korean Open for the first time

Satwik-Chirag win Korean Open for the first time: കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യത്തിന്. പുരുഷ ഡബിൾസ് ഫൈനൽ, ലോക ഒന്നാം നമ്പർ ഇന്തോനേഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ അട്ടിമറിച്ചാണ് ഏഷ്യൻ ചാമ്പ്യൻമാരുടെ ജയം. പുരുഷ ഡബിൾസിൽ ആദ്യമായാണ് ഇന്ത്യ ഈ കിരീടം നേടുന്നത്. സ്കോർ 17-21, 21-13, 21-14.

ഫൈനൽ മത്സരത്തിൽ വാശിയേറും പോരാട്ടമായിരുന്നു സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം പുറത്തെടുത്തത്. ആദ്യ സെറ്റ് 17-21ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ ജോഡികൾ, രണ്ടാം സെറ്റിൽ അതിശക്തമായ തിരിച്ചുവരവ് നടത്തി 21-13ന് ഗെയിം സ്വന്തമാക്കി. നിർണായകമായ മൂന്നാം സെറ്റും 21-14ന് സ്വന്തമാക്കിയതോടെ കിരീടം സാത്വിക്-ചിരാഗ് സഖ്യത്തിന്.

ഇരുവരുടെയും കരിയറിലെ മൂന്നാമത്തെ സൂപ്പർ 500 കിരീടമാണിത്. നേരത്തെ ഇരുവരും 2019ൽ തായ്‌ലൻഡ് ഓപ്പണും 2022ൽ ഇന്ത്യ ഓപ്പണും നേടിയിട്ടുണ്ട്.

Story Highlights: Satwik-Chirag win Korean Open for the first time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here