Advertisement

‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, ഗതികേടുകൊണ്ടാണ്’; ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റി അഞ്ചു രൂപ തുട്ടുകള്‍ വച്ച് അജ്ഞാതന്‍

July 25, 2023
Google News 2 minutes Read
viral apology letter

ബൈക്കില്‍ പെട്രോള്‍ തീര്‍ന്നാല്‍ എന്താ ചെയ്യുക. പമ്പ് വരെ ഉന്തുകയെന്നതാണ് സാധരണ ചെയ്യാറുള്ളത്. ചില വിരുതര്‍ മറ്റു വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റാറുമുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു സംഭവം നടന്നരിക്കുകയാണ് കോഴിക്കോട്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം ഒരു കുറിപ്പും വെച്ചിട്ടാണ് ഒരു അജ്ഞാതന്‍ പോയത്.

അരുണ്‍ലാല്‍ വിബി എന്നയാളുടെ ബൈക്കില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയശേഷം കുറിപ്പും രണ്ടു അഞ്ചു രൂപ തുട്ടുകള്‍ വെച്ചിട്ട് അജ്ഞാതന്‍ പോയത്. കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നാണ് അജ്ഞാതന്‍ പെട്രോള്‍ ഊറ്റിയെടുത്തത്.

‘കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന്‍’ എന്ന കുറിപ്പോടെ അരുണ്‍ലാല്‍ തന്നെയാണ് അജ്ഞാതന്‍ ബൈക്കില്‍ വെച്ചിട്ട് പോയ കുറിപ്പ് പങ്കുവെച്ചത്. കോഴിക്കോട് ദേവകി അമ്മ മെമ്മോറിയല്‍ ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അരുണ്‍ലാല്‍.

‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട് പൊരുത്തപ്പെട്ടു തരുക. ഗതികേടുകൊണ്ടാണ് plss. ഞങ്ങള്‍ 10 രൂപ ഇതിവെച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല അതുകൊണ്ടാണ്’ കുറിപ്പായിരുന്നു ബൈക്കില്‍ വെച്ചിട്ട് പോയത്. ഇതിനൊപ്പെ രണ്ടു അഞ്ചു രൂപ തുട്ടും വെച്ചിട്ടുണ്ടായിരുന്നു. ഈ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Story Highlights: Petrol drained anonymous apology letter goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here