Advertisement

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ കൂട്ടമരണം; മരിച്ചത് 12 നവജാത ശിശുക്കളുൾപ്പെടെ 24 രോ​ഗികൾ

October 2, 2023
Google News 2 minutes Read

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ കൂട്ട മരണം. മരുന്ന് ക്ഷാമമാണ് കൂട്ട മരണത്തിനിടയാക്കിയത്.

അതേസമയം മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറയുന്നു.

ഇതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രം​ഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.

Story Highlights: 24, including 12 infants, die in 24 hours at Nanded hospital Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here