Advertisement

‘സാമൂഹിക ഒരുമയെ സുദൃഢമാക്കാൻ ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ’: ദീപാവലി ആശംസയുമായി ഗവർണർ

November 11, 2023
Google News 2 minutes Read

ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേര്‍ന്നു.“ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച ഐക്യബോധവും സമഷ്ടിസ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ.എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു”- ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.(Aarif Muhammad Khan diwali wish)

Read Also: പൊതുവിപണിയിലെ വിലക്കയറ്റം സപ്ലൈകോയിൽ ഉണ്ടാകില്ല; വില വർധന ഉടനെയില്ല; ജി ആർ അനിൽ ട്വന്റിഫോറിനോട്

അതേസമയം ദീപാവലിയുടെ പശ്ചാത്തലത്തിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശവുമായി  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്.
നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി.

Story Highlights: Aarif Muhammad Khan diwali wish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here