Advertisement

സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്

November 11, 2023
Google News 2 minutes Read
CPIM Palestine Solidarity Rally tomorrow

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും.(cpim-palestine solidarity rally today)

പലസ്തീൻ വിമോചന നായകൻ യാസർ അറാഫത്തിന്റെ ചരമവാർഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. യാസർ അറഫാത്ത് നഗറിലേക്ക് മനുഷ്യസ്‌നേഹികൾ ഒഴുകിയെത്തുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

മതസാമുദായിക നേതാക്കൾ, മന്ത്രിമാർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ എന്നിവർ റാലിയെ അഭിസംബോധന ചെയ്യും. റാലിയിൽ കെ.ടി കുഞ്ഞിക്കണ്ണൻ എഴുതിയ ‘പലസ്തീൻ; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും.

Story Highlights: cpim-palestine solidarity rally today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here