Advertisement

‘ദേശവിരുദ്ധ പ്രവർത്തനം’; മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ചു

December 27, 2023
Google News 6 minutes Read
Centre Declares Masarat Alam-Led Muslim League As ‘Unlawful’

മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിഭാഗം) നിരോധിത സംഘടനയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അഖിലേന്ത്യാ ഹുറിയത്ത് കോൺഫറൻസിന്റെ ഇടക്കാല ചെയർമാൻ മസറത്ത് ആലമിന്റെ നേതൃത്വത്തിലുള്ള വിഭാഗം ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും, ജമ്മു കശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആളുകളെ പ്രേരിപ്പിച്ചെന്നുമാണ് കണ്ടെത്തൽ.

ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവർത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

Story Highlights: Centre Declares Masarat Alam-Led Muslim League As ‘Unlawful’ 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here