Advertisement

ഹജ്ജ് യാത്ര: കരിപ്പൂരിൽ നിന്നുള്ള അമിത ചാർജ് പിൻവലിക്കണം; നോർക്ക റൂട്ട്സ്

January 31, 2024
Google News 1 minute Read
norka roots on Hajj Yatra

ഹജ്ജ് തീർത്ഥാടകരിൽ നിന്ന് വൻതുക യാത്രക്കൂലിയായി ഈടാക്കാനുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനക്കമ്പനിയുടെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് നോർക്ക റസിഡൻ്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ.

കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,60,000 രൂപയാണ് ഹജ്ജ് യാത്രയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നെടുമ്പാശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നും സൗദി എയർ യഥാക്രമം 82,000 രൂപയും 85,000 രൂപയുമാണ് ഈടാക്കുന്നത്. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഈ നീക്കത്തിനെതിരെ സിവിൽ ഏവിയേഷൻ വകുപ്പിനെയും ന്യൂനപക്ഷ മന്ത്രാലയത്തെയും സമീപിക്കുമെന്ന് പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

Story Highlights: norka roots on Hajj Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here