നോര്‍ത്തില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ദയനീയമായിരുന്നു, ഇപ്പോള്‍ അത് മാറി, അവര്‍ യോഗിയുടേയും മോദിയുടേയും ഭക്തരായി: എ പി അബ്ദുള്ളക്കുട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിലെ വിഐപി സംസ്‌കാരം അവസാനിപ്പിച്ചതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുള്ളക്കുട്ടി. വിഐപി ക്വാട്ടയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞ മറുപടിയാണ് തന്നെ ചിന്തിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അല്ലാഹുവിന്റെ വിളിയുള്ളവര്‍ മാത്രം ഹജ്ജിന് പോയാല്‍ മതിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം. തന്റെ പക്കലുള്ള വിഐപി സീറ്റുകള്‍ വരെ താന്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് കൊടുത്തെന്നും മോദി പറഞ്ഞതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (A. P. Abdullakutty about Hajj committee’s VIP culture)
ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് ഉത്തരേന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവസ്ഥയില്‍ മാറ്റമുണ്ടായതെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. മുന്‍പ് ഉത്തരേന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ അവസ്ഥ അതിദയനീയമായിരുന്നു. മൃഗതുല്യമായ ജീവിതസാഹചര്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. ബിജെപി ഭരണത്തിന് ശേഷം കാര്യങ്ങളെല്ലാം മാറിയെന്നും ഇപ്പോള്‍ അവരെല്ലാവരും യോഗി ആദിത്യനാഥിന്റേയും നരേന്ദ്രമോദിയുടേയും ഭക്തരായെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?
ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു ഹജ്ജ് കമ്മിറ്റി ചെയര്‍മാനുണ്ടാകുന്നത്. ഹജ്ജ് നയത്തില്‍ വന്ന മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഏറ്റവും സമ്പന്നമായ കമ്മിറ്റികളില്‍ ഒന്നാണ് ഹജ്ജ് കമ്മിറ്റി. അത് മുന്‍പ് അഴിമതിയുടെ കേന്ദ്രമായിരുന്നു. പിന്നീട് ഞങ്ങള്‍ നടത്തിയ പരിശോധനയില്‍ കമ്മിറ്റിയുടെ സിഇഒയേയും ഡെപ്യൂട്ടി സിഇഒയേയും ഞങ്ങള്‍ പുറത്താക്കി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
Story Highlights: A. P. Abdullakutty about Hajj committee’s VIP culture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here