Advertisement

താങ്ങുവിലയിൽ തീരുമാനമായില്ല; കേന്ദ്രസർക്കാരിൻ്റെ കർഷകരുമായുള്ള ചർച്ച പരാജയം

February 16, 2024
Google News 1 minute Read
farmers central government meeting failed

കർഷകരുമായുള്ള കേന്ദ്രസർക്കാരിൻ്റെ ചർച്ച പരാജയം. താങ്ങുവിലയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. കർഷകരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. അടുത്ത ചർച്ച ഞായറാഴ്ച വൈകീട്ട് 6 ന് നടക്കും. ഇതിനിടെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ വീണ്ടും കണ്ണീർ വാതക പ്രയോഗം നടത്തി.

സർക്കാരും കർഷകരും തമ്മിൽ വളരെ നല്ല ചർച്ചയാണ് നടന്നത് എന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കർഷക സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വീണ്ടും ചർച്ച നടക്കും. വിഷയത്തിൽ സമാധാനപരമായി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഹൈവേകള്‍ അടക്കില്ല; ഭാരത് ബന്ദ് കര്‍ഷകര്‍ക്ക് വേണ്ടി; രാകേഷ് ടികായത്

രാജ്യത്ത് ഇന്ന് നടക്കാനിരിക്കുന്ന ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി കർഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് രംഗത്തുവന്നിരുന്നു. എല്ലാ കർഷക ഗ്രാമങ്ങളും നിശ്ചലമാകുന്ന ബന്ദ് ഒരു പുതിയ തുടക്കമാണ്. നാളെ കർഷകർ പണിക്കിറങ്ങില്ലെന്നും കൃഷിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും നാളെ നടക്കില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് പറഞ്ഞു. ഭാരത് ബന്ദ് നടത്തുന്നത് രാജ്യത്തെ കർഷകർക്ക് വേണ്ടിയാണെന്നും ഹൈവേകൾ അടപ്പിക്കില്ലെന്നും രാകേഷ് ടികായത് കൂട്ടിച്ചേർത്തു.

‘ഞങ്ങൾക്കൊപ്പം എത്ര പേരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാകുന്ന ദിനമായിരിക്കും നാളെ. ചിലർ നാളെ ഉച്ചമുതൽ കടകൾ അടയ്ക്കും. ചിലർ ഉച്ചവരെ കടകൾ പ്രവർത്തിപ്പിക്കും. ഇങ്ങനെയൊക്കെയാണ് പറയുന്നത്. എങ്ങനെയാണെങ്കിലും വലിയ ജനപങ്കാളിത്തമാണ് ബന്ദിനുണ്ടാകാൻ പോകുന്നത്’. രാകേഷ് ടികായത് പറഞ്ഞു. 2020ൽ നടന്ന കർഷക സമരത്തിന് നേതൃനിരയിലുണ്ടായിരുന്ന നേതാവാണ് രാകേഷ്.

ഡൽഹിയിൽ പുരോഗമിക്കുന്ന ചലോ ഡൽഹി മാർച്ചിൽ സംഘടന നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും സംയുക്ത കിസാൻ മോർച്ച നേതൃത്വം നൽകുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണ നൽകുന്നുണ്ട്. നാളെ രാവിലെ ആറിന് ആരംഭിക്കുന്ന ഭാരത് ബന്ദ് വൈകിട്ട് നാല് വരെയാണ്. കർഷക ചന്തകൾ പ്രവർത്തിക്കില്ല. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് വരെ കർഷകർ നടുറോഡിലിറങ്ങി പ്രതിഷേധിക്കും.

പച്ചക്കറികളുടെ വിളവെടുപ്പോ വിൽപ്പനയോ നാളെ നടക്കില്ല. സർക്കാർ ഓഫീസുകളും ബാങ്കുകളും സ്‌കൂളുകളും നാളെ തുറന്നുപ്രവർത്തിക്കും. നിരവധി കർഷക സംഘടനകളും കേന്ദ്ര ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Story Highlights: farmers central government meeting failed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here