Advertisement

പഴയ വാട്സ്ആപ്പ് ചാറ്റ് തീയതി വെച്ച് തിരഞ്ഞ് കണ്ടെത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

February 29, 2024
Google News 1 minute Read
Whatsapp

വാട്സ്ആപ്പിൽ പഴയ ചാറ്റുകൾ കണ്ടെത്താൻ പുതിയ രീതി അവതരിപ്പിച്ച് മെറ്റ. ഒരു സന്ദേശം തിരയനായി ഇനി തീയതി മാത്രം നൽകിയാൽ മതിയാകും. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ ഈ അപ്‌ഡേറ്റ് ലഭിക്കുന്നുണ്ട്.

വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് സഹായകമാവും. നേരത്തെ ചാറ്റ് ചെയ്ത മെസേജിലെ ഏതെലും വാക്കുകൾ ഉപയോ​ഗിച്ചായിരുന്നു ചാറ്റ് തിരഞ്ഞിരുന്നെങ്കിൽ‌ ഇനി മുതൽ തീയതി ഉപയോ​ഗിച്ചും കണ്ടെത്താൻ കഴിയും.

ഇങ്ങനെ ചാറ്റ് കണ്ടെത്തുന്നതിനായി ചാറ്റ് കണ്ടെത്തേണ്ട അക്കൗണ്ടോ ​ഗ്രൂപ്പോ ഓപ്പൺ ആക്കുക. പേരിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക. മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ കാണാം(ഐഫോണിൽ ഇത് താഴെ വലത് വശത്തായിരിക്കും). ഐക്കൺ തിരഞ്ഞെടുത്ത് തീയതി നൽകുക. ആ തീയതിയിലെ സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും.

Story Highlights: WhatsApp Rolls Out Date-Based Chat Search

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here