Advertisement

വീണ്ടും സ്വർണവിലയിൽ റെക്കോർഡ്

April 16, 2024
Google News 2 minutes Read
gold rate sets record again in april

പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണവിലയിൽ റെക്കോർഡ്. ഇന്ന് ഗ്രാമിന് 90 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6795 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 54360 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 85 രൂപ വർധിച്ച് 5690 രൂപയിലുമെത്തി. ( gold rate sets record again in april )

അന്താരാഷ്ട്ര സ്വർണവില 2387 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപ നൽകണം.

ഇന്നലെയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഇന്നലെ ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണവില 6705 രൂപയിലെത്തിയിരുന്നു. ഈ വിലയാണ് നിലവിൽ 90 രൂപ കൂടി വർധിച്ച് 6795 രൂപയിലെത്തിയത്.

Story Highlights : gold rate sets record again in april

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here