Advertisement

സന്ദീപിന്റെ അഞ്ച് വിക്കറ്റ്, ജയ്‌സ്വാളിന്റെ സെഞ്ചുറി; മുംബൈയെ വീഴ്ത്തി രാജസ്ഥാന്‍

April 23, 2024
Google News 3 minutes Read
Yashasvi Jaiswal Guides Rajasthan Royals To Victory, MI's Playoff Dreams Dealt Big Blow

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 9 വിക്കറ്റിനാണ് രാജസ്ഥാന്‍ മുബൈയെ തകര്‍ത്തത്. 180 റണ്‍സ് വിജയലക്ഷ്യം എട്ടു പന്ത് ബാക്കിനില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. (Yashasvi Jaiswal Guides Rajasthan Royals To Victory, MI’s Playoff Dreams Dealt Big Blow)

പുറത്താകാതെ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.ജയ്‌സ്വാള്‍ 104 റണ്‍സ് എടുത്തു. പുറത്താക്കാതെ 38 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണും തിളങ്ങി. സീസണിലെ ഏഴാം ജയത്തോടെ പ്ലേ ഓഫ് രാജസ്ഥാന്‍ ഏറെക്കുറെ ഉറപ്പാക്കി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യം ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ മറികടന്നത്. 35 റണ്‍സെടുത്ത ബട്‌ലറിന്റെ വിക്കറ്റ് പിയുഷ് ചൗളയാണ് നേടിയത്.

ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഓവറില്‍ രോഹിത്തിനേയും രണ്ടാം ഓവറില്‍ ഇഷാനേയും നഷ്ടമായിരുന്നു. അപ്പോള്‍ വെറും 6 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍. പിന്നീട് തിലക് വര്‍മനെഹാല്‍ വധേര കൂട്ടുകെട്ട് കൂട്ടുകെട്ട് മുബൈയെ മെച്ചപ്പെട്ട സ്‌കോറില്‍ എത്തിച്ചു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് ശര്‍മയാണ് 200ലേക്ക് എത്താതെ മുബൈയുടെ സ്‌കോര്‍ 179ല്‍ പിടിച്ചുനിര്‍ത്തിയത്.

Story Highlights : Yashasvi Jaiswal Guides Rajasthan Royals To Victory, MI’s Playoff Dreams Dealt Big Blow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here