Advertisement

വയനാട്ടിലെ കിറ്റ് വിവാദം; ‘ബിജെപിക്കെതിരെ തെളിവുണ്ട്; പാവപ്പെട്ട ആളുകളെ 200 രൂപയുടെ കിറ്റുകൊണ്ട് അളന്നു’; ടി സിദ്ദിഖ്

April 25, 2024
Google News 2 minutes Read

വയനാട് ബത്തേരിയിൽ നിന്ന് കിറ്റ് പിടികൂടിയ സംഭവത്തിൽ ബിജെപിക്കെതിരെ തെളിവുണ്ടെന്ന് ടി സിദ്ദിഖ്. കിറ്റ് എവിടെ നിന്നാണെന്നും ആരാണ് ശേഖരിച്ചതെന്നും തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ടി സിദ്ദിഖ് പറയുന്നു. കിറ്റ് എവിടെയൊക്കെ പോയി എന്നതിന് കൃത്യമായ വിവരമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

വയനാട്ടിലെ പാവപ്പെട്ട ആളുകളെ 200 രൂപയുടെ കിറ്റുകൊണ്ട് അളന്നെന്ന് സിദ്ദിഖ് വിമർശിച്ചു. കിറ്റുകൾ ബുക്ക് ചെയ്തത് ബിജെപിയുടെ പ്രാദേശിക നേതാക്കളെന്നും തോൽവിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ടി സിദ്ദിഖ് പറഞ്ഞിരുന്നു.

വയനാട്ടിലെ ബത്തേരിയിൽനിന്നാണ് 1500 ഓളം കിറ്റുകൾ പൊലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് കിറ്റുകൾ എത്തിച്ചതെന്നാണ് പൊലീസ് സംശയം. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് സൂചന.

Read Also: കെ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തില്‍ ആയുധം കടത്തിയെന്ന് പരാതി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് UDF

മാനന്തവാടി കെല്ലൂരിലും കിറ്റുകൾ വിതരണത്തിന് എത്തിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞ് അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്നും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഐഎം ആരോപിച്ചു.

Story Highlights : T. Siddique against BJP in Wayanad kit controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here