എന്താണ് ഡീയെസ് ഈറെ? പ്രണവ് മോഹൻലാലും, ഭ്രമയുഗത്തിന്റെ സംവിധായകനും ഒന്നിക്കുന്ന ചിത്രം

ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. ‘ഡീയസ് ഈറെ ദി ഡേ ഓഫ് റാത്ത്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ ത്രില്ലർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ റിവീൽ വീഡിയോയിലെ പശ്ചാത്തല സംഗീതവും ദൃശ്യവും ചിത്രം വളരെ അസ്വസ്ഥപ്പെടുത്തുന്നതും ഇരുണ്ടതുമായൊരു പ്രമേയമാണ് കൈക്കരുവും ചെയ്യുന്നതെന്നാണ് സൂചിപ്പിക്കുന്നത്.
ടൈറ്റിൽ റിവീൽ വിഡിയോയിൽ ഗോളാകൃതിയിൽ ‘ഭ്രമയുഗത്തിന്റെ നിർമ്മാതാക്കളിൽ നിന്നും’ എന്നും ‘പ്രണവ് മോഹൻലാൽ’ എന്നും എഴുതിയിട്ടുണ്ട്. അവ കറങ്ങുന്ന ഒരു ലൂപ്പ് പോലെ കടന്നു പൊക്കോണ്ടിരിക്കുന്ന ദൃശ്യത്തിന് ശേഷം ഒരു ഓയിൽ പെയിന്റിംഗിന്റെ ദൃശ്യം തെളിഞ്ഞു വരുന്നുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിൽ ഗ്രിഗോറിയൻ കത്തോലിക്കാ വൈദികർ ഉണ്ടാക്കിയൊരു പ്രാർത്ഥന ഗീതത്തിന്റെ പേരാണ് ‘ഡീയസ് ഈറെ’. ക്രോധത്തിന്റെ ദിനമെന്നാണ് ഈ വാക്കിന്റെ അർഥം. ഈ ദിവസം മരിച്ചവർക്കും ജീവിക്കുന്നവർക്കും മേൽ ദൈവം വിധിയെഴുതും എന്നാണ് ആ കാലത്തു പ്രസ്തുത കത്തോലിക്കക്കാർ വിശ്വസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. പിന്നീട് അവർ സ്വർഗ്ഗത്തിലാണോ നരകത്തിലാണോ നിത്യതയിൽ ലയിക്കുന്നതെന്നും ആ ദിനം തീരുമാനിക്കപ്പെടുമെന്നും അവർ വിശ്വസിച്ചു പോന്നത്രെ.
ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ച വാർത്ത സംവിധായകനും പ്രണവ് മോഹൻലാലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അടുത്തിടെ പുറത്തുവിട്ടിരുന്നു. എസ്. ശശികാന്ത്, ചക്രവർത്തി രാമചന്ദ്ര, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഷെഹ്‌നാദ് ജലാലാണ്.
Story Highlights :What is ‘DIES IRAE’? a film that brings together Pranav Mohanlal and the director of Bhramayugam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here