വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി തെറ്റാണെന്ന് കണ്ടെത്തിയാല്‍ പരിസ്ഥിതിയെ പൂര്‍വ്വ സ്ഥിതിയില്‍ ആക്കാനാകുമോ എന്ന് കോടതി.

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ലഭിച്ച പാരിസ്ഥിതികാനുമതി ശരിയണോ തെറ്റാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇനി തെറ്റാണെന്ന് കണ്ടെത്തിയാല്‍ അന്ന് പരിസ്ഥിതിയ്ക്ക് ഉണ്ടായ നഷ്ടം എങ്ങനെ നികത്തും, പരിസ്ഥിതിയെ പൂര്‍വ്വസ്ഥിതിയില്‍ ആക്കാന്‍ കഴിയുമോ എന്നും സുപ്രീംകോടതി ചോദിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആന്റെ ഇല്യസ്, ജോസഫ് വിജയന്‍ എന്നിവര്‍ നല്‍കിയ കേസിലാണ് കോടതിയുടെ ചോദ്യം.
കേസില്‍ തീര്‍പ്പാകുന്നത് വരെ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആന്റെ ഇല്യസിനും ജോസഫ് വിജയനും വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പദ്ധതിയ്ക്കായി നിരവധി സബ്‌കോണ്‍ട്രാക്ട് നല്‍കിയിട്ടുണ്ടെന്ന കമ്പനിയുടേയും സര്‍ക്കാറിന്റെയും വാദത്തോട് സാങ്കേതിക കാര്യങ്ങള്‍ പറയേണ്ടതില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. ജസ്റ്റിസ് ജെ.എസ്. കഹേര്‍, റോഹിന്‍ഡണ്‍ നരിമാന്‍ എന്നിവരങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. അപേക്ഷയില്‍ ജനുവരി ആറിന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിയ്ക്കും.
പാരിസ്ഥിതികാനുമതി തെറ്റാണെന്ന് കണ്ടെത്തിയാല്‍ അന്ന് പരിസ്ഥിതിയ്ക്ക് ഉണ്ടായ നഷ്ടം എങ്ങനെ നികത്തും എന്ന ചോദ്യത്തിന് പരിസ്ഥിതിയെ പൂര്‍വ്വസ്ഥിതിയിലാക്കാമെന്ന് തുറമുഖ കമ്പനി കോടതിയ്ക്ക് ഉറപ്പ് നല്‍കി. ആന്റെ ഇല്യസ്, ജോസഫ് വിജയന്‍ എന്നിവര്‍ കേസില്‍സ കക്ഷിയല്ലെന്നും ഇരുവരുടേയും ആവശ്യം പരിഗണിക്കരുതെന്നും കമ്പനിയും സര്‍ക്കാരും കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here