പത്താന്‍കോട്ട്: കാണാതായ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി.

പത്താന്‍ കോട്ടില്‍നിന്ന് കാണാതായ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. ഇയാളോടെപ്പാം കാണാതായ കാര്‍ ഇതു വരെയും കണ്ടെത്താനായിട്ടില്ല. ജനുവരി 26 ന് റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സംഭവം.
ദിവസങ്ങള്‍ക്ക് മുമ്പ് ഭീകരാക്രമണം നടന്ന പത്താന്‍കോട്ടില്‍നിന്നാണ് 3 പേര്‍ വെള്ള ഓള്‍ട്ടോ ടാക്‌സി വാടകയ്‌ക്കെടുത്തത്. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയില്‍നിന്നാണ് കാണാതായ ഡ്രൈവര്‍ വിജയകുമാറിനെ കണ്ടെത്തിയത്. കാറും അത് വാടകയ്‌ക്കെടുത്ത 3 പേരെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ടാക്‌സി വാടകയ്‌ക്കെടുത്തവരുടെ ചിത്രങ്ങള്‍ ഡല്‍ഹി പോലീസ് റ്റ്വീറ്റ് ചെയ്തിരുന്നു. കാറിന്റെ റെജിസ്‌ട്രേഷന്‍ നംബര്‍ HP01D440 ആണെന്ന് പോലീസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here