വിമാന യാത്രക്കിടെ സോനു പാടി, 5 എയര്‍ഹോസ്റ്റസുകളെ പുറത്താക്കി.

പ്രശസ്ത ഗായകന്‍ സോനു നിഗമിന് വിമാന യാത്രക്കിടെ പാടാന്‍ അവസരം നല്‍കിയ 5 എയര്‍ഹോസ്റ്റസുകളെ ജെറ്റ് എയര്‍വെയ്‌സ് പുറത്താക്കി. ജീവനക്കാര്‍ ഉപയോഗിക്കേണ്ട അനൗണ്‍സ്‌മെന്റ് സിസ്റ്റം ദുരുപയോഗം ചെയ്തതിനാണ് ഇവരെ പുറത്താക്കിയത്.

യാത്രക്കാരായ ആരാധകരുടെ ആഗ്രഹപ്രകാരം സോനു ഇന്റര്‍കോമില്‍ എഴുന്നേറ്റ് നിന്ന് പാടുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം. ജോദ്പൂരില്‍നിന്ന് മുംബൈലേക്ക് പോകുകയായിരുന്ന ഫ്‌ളൈറ്റിലാണ് ഗായകന്‍ സോനു എഴുന്നേറ്റ് നിന്ന് പാടിയത്. രണ്ട് ഗാനങ്ങളാണ് സോനു പാടിയത്. യാത്രക്കാരില്‍ ഒരാള്‍ ഷൂട്ട് ചെയ്ത വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

അതീവ ശ്രദ്ധ ചെലുകത്തേണ്ട വിമാന യാത്രയില്‍ എഴുന്നേറ്റ് നിന്ന് പാട്ടുപാടാന്‍ അവസരം നല്‍കിയതിന് വ്യോമസേനാ സുരക്ഷാ സമിതിയെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലിവില്‍ ഓവിയോഷന്‍(ഡിജിസിഎ) നടപടിയുമായി രംഗത്തെത്തി. വിമാനത്തിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഡിജിസിഎ ജെറ്റ് എയര്‍വെയ്‌സിനോട് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top