ബി.ഡി.ജെ.എസ്. 37 സീറ്റുകളില്‍ മത്സരിക്കും.
March 21, 2016
1 minute Read

ബിഡിജെഎസ്-ബിജെപി സീറ്റ് വിഭജനത്തില്‍ ധാരണയായി. 37 സീറ്റുകള്‍ ബിഡിജെഎസ്സിനായി വിട്ട് നല്‍കാനാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായത്. ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമമനം രാജശേഖരനാണ് ബിഡിജെഎസ് മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചത്.
കോവളം സീറ്റ് വിട്ട് നല്‍കാനാവില്ലെന്ന ബിഡിജെഎസിന്റെ നിലപാടിന് ബിജെപി നേതൃത്വം വഴങ്ങി. ഒപ്പം തര്‍ക്കം നിലനിന്നിരുന്ന വര്‍ക്കല, വാമനപുരം, കാഞ്ഞങ്ങാട് സീറ്റുകളിലും ബിഡിജെഎസ് മത്സരിക്കും. എന്നാല്‍ ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ട പുതുക്കാട്, നെന്‍മാറ മണ്ഡലങ്ങള്‍ ബിജെപി വിട്ട് നല്‍കിയില്ല.
ബി.ഡി.ജെ.എസ്. മത്സരിക്കുന്ന മണ്ഡലങ്ങള്‍ (ജില്ല തിരിച്ച്)
തിരുവനന്തപുരം
- വാമനപുരം
- വര്‍ക്കല
- കോവളം
കൊല്ലം
- കൊല്ലം
- ഇരവിപുരം
- കരുനാഗപ്പള്ളി
- കുന്നത്തൂര്‍
പത്തനംതിട്ട
- തിരുവല്ല
- റാന്നി
ആലപ്പുഴ
- കായംകുളം
- ചേര്‍ത്തല
- കുട്ടനാട്
- അരൂര്‍
കോട്ടയം
- വൈക്കം
- പൂഞ്ഞാര്‍
- ഏറ്റുമാനൂര്‍
ഇടുക്കി
- ഇടുക്കി
- തൊടുപുഴ
- ഉടുമ്പന്‍ചോല
എറണാകുളം
- പറവൂര്‍
- കളമശ്ശേരി
- കുന്നത്തുനാട്
- വൈപ്പിന്‍
- കോതമംഗലം
തൃശ്ശൂര്‍
- കൊടുങ്ങല്ലൂര്‍
- കൈപ്പമംഗലം
- നാട്ടിക
- ചാലക്കുടി
- ഒല്ലൂര്‍
പാലക്കാട്
- ഷൊര്‍ണൂര്‍
- മണ്ണാര്‍ക്കാട്
മലപ്പുറം
- നിലമ്പൂര്‍
കോഴിക്കോട്
- കോഴിക്കോട് സൗത്ത്
- തിരുവമ്പാടി
- പേരാമ്പ്ര
കണ്ണൂര്‍
- പേരാവൂര്‍
കാസര്‍ഗോഡ്
- കാഞ്ഞങ്ങാട്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement