ഞാന്‍ ജീവിതത്തിലേക്ക് മടങ്ങി എത്തിയപ്പോള്‍ അവിടെ അവനില്ല: സിദ്ധാര്‍ഥ്

നടന്‍ ജിഷ്ണുവിന്റെ മരണം തന്നിലുണ്ടാക്കിയ നടുക്കത്തെക്കുറിച്ച് നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചതിങ്ങനെ

” ഞാന്‍ അപകടത്തില്‍പെട്ട് മരണം മുന്നില്‍ കണ്ട നിമിഷം എന്റെ വീട്ടിലേക്ക് വന്ന് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഊര്‍ജ്ജം പകര്‍ന്നയാള്‍…
എന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചയാള്‍…
പക്ഷേ ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിയപ്പോള്‍ അവനില്ല,
ജീവിതം കെട്ടുകഥകളേക്കാള്‍ വിചിത്രം.”

ജിഷ്ണുവിനൊപ്പം അരങ്ങേറ്റം കുറിച്ചതാണ് സിദ്ധാര്‍ഥ്. ഉറ്റ സുഹൃത്ത്. ഈ സൗഹൃദ കൂട്ടായ്മ സിദ്ധാര്‍ഥിന്റെ ആദ്യ സിനിമയായ നിദ്യയിലും തുടര്‍ന്നു. എന്നാല്‍ അടുത്തിടെ ഉണ്ടായ അപകടത്തില്‍ മരണം മുന്നില്‍ കണ്ട സിദ്ധാര്‍ഥ് ജീവിതത്തിലേക്ക തിരിച്ചെത്തിയപ്പോള്‍ അവിടെ സ്വീകരിക്കാന്‍ പ്രിയ സുഹൃത്തില്ല. ജിഷ്ണുവിനോടുള്ള ആത്മ ബന്ധം സിദ്ധാര്‍ഥ് ഇങ്ങനെ കുറിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top