ജിഷ്ണുവിന്റെ മരണം: പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ

നല്ലളത്തെ ജിഷ്ണുവിന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടിക്കെന്നു കുടുംബം. പൊലീസ് കൊന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മകന്റെ മരണത്തിൽ സത്യം പുറത്തു വരണമെന്ന് ഭാര്യയും അമ്മയും ട്വന്റിഫോറിനോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തി ഇല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് എം. കെ. രാഘവൻ എം പിയും ഉറപ്പ് നൽകി.
എന്നാൽ പ്രദേശത്തെ ഓട്ടോ ഡ്രൈവർ ബിനീഷ്, ജിഷ്ണുവിനെ മദ്യലഹരിയിലാണ് കണ്ടതെന്ന്
പോലീസിന് മൊഴി നൽകി. ഈ മൊഴി വിശ്വാസത്തിൽ എടുക്കരുതെന്നും ഇയാൾ പോലീസിന്റെ സുഹൃതാണെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നു.
കേസിൽ മറഞ്ഞിരിക്കുന്ന ദുരുഹത മാറ്റി കുറ്റക്കരെ കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
Story Highlights: jiishnu death family alleges murder by police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here