കൃഷ്ണകവിതകളുമായി കെ.എസ്.ചിത്ര

കൃഷ്ണാ നീയെന്നെ അറിയില്ല എന്ന് പരിഭവിക്കുന്ന അമ്പാടിയിലെ ആ ഗോപിക. മഥുരയ്ക്ക് കൃഷ്ണനെ യാത്രയാക്കുന്ന സമയത്ത് ഗോകുലം മുഴുവന്‍ കരയുമ്പോള്‍ അവള് സ്വന്തം കുടിലില്‍ ഇരുന്നാണ് സങ്കടപ്പെടുന്നത് കൃഷ്ണന് തന്നെ അറിയാന്‍ ഇടയില്ലെന്ന്.എന്നാല്‍,കൃഷ്ണന്റെ രഥം തന്റെ കുടിലിനു മുന്നില്‍ ഒരു നിമിഷം നിര്‍ത്തുന്നത് കണ്ട് അവള് അത്ഭുതപ്പെടുന്നു കൃഷ്ണാ നീയെന്നെ അറിയുമോ എന്ന്!!
സുഗതകുമാരിയുടെ വരികളിലൂടെ ചിരപരിചിതമായ ആ ഗോപികാസങ്കല്പം ഇനി മലയാളികള്‍ കേള്‍ക്കാന്‍ പോവുന്നത് കെ.എസ്.ചിത്രയുടെ മനോഹരശബ്ദത്തിലൂടെയാവും. ‘കൃഷ്ണാ,നീ അറിയുമോ എന്നെ’ എന്ന കവിതാ ആല്‍ബം ചിത്രയുടെ കവിതാലാപനത്തിലെ ആദ്യ സംരംഭമാണ്. സുഗതകുമാരിയുടെ കൃഷ്ണകവിതകള്‍ കോര്‍ത്തിണക്കിയുള്ള ആല്‍ബത്തിന്റെ സംഗീതസംവിധായകന് സുരേഷ് മണിമലയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here