ജെ.എസ്.എസ്. ആറു സീറ്റുകളിൽ ഒറ്റയ്ക്ക്‌ പൊരുതും.

ആറു സീറ്റുകളിൽ ചാവേറുകളെ നിർത്താൻ ഒരുക്കി ജെ.എസ്.എസ്സിന്റെ പ്രതിഷേധം. മണ്ഡലങ്ങളും സ്ഥാനാർഥികളെയും തീരുമാനിക്കാൻ ഗൗരിയമ്മയെ പാർട്ടി ചുമതലപ്പെടുത്തി. ഗൗരിയമ്മ തന്നെയാണ് ഇക്കാര്യം അറിയച്ചത്. സീറ്റില്ല എന്ന് പറയാൻ വേണ്ടി മാത്രമാണ് തന്നെ ഇടതു മുന്നണി വിളിച്ചത്. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം എന്നീ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു സിപിഎമ്മിനോട് ഞാൻ ആവശ്യപ്പെട്ടത്. എന്നാൽ സീറ്റില്ലെന്നു പറയാനാണ് എകെജി സെന്ററിലേക്കു തന്നെ വിളിപ്പിച്ചതെന്നും ഗൗരിയമ്മ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top