സസ്‌പെൻസും ത്രില്ലറും ഒളിപ്പിച്ച് വിക്രമിന്റെ ഇരുമുഖൻ ടീസർ ഇറങ്ങി

ചിയാൻ വിക്രം ആരാധകരുടെ കാത്തിരിപ്പിനുവിരാമം. വിക്രമിന്റെ ഏറ്റവും പുതിയചിത്രം ഇരുമുഖന്റെ ടീസർ പുറത്തിറങ്ങി. പിറന്നാൾ ദിനമായ ഇന്നലെയാണ് ആരാധകർക്കായി ഇരുമുഖന്റെ ടീസർ ഇറങ്ങിയത്.ഒരു സയന്റിഫിക്ക് ഫിക്ഷൻ ത്രില്ലറാണ് ഇരുമുഖൻ.

FotoxssrCreated

എപ്പോഴത്തേയും പോലെ ഇത്തവണയും ലുക്ക് പാടെ വ്യത്യസ്തമാക്കിയാണ് വിക്രമിന്റെ എൻട്രി. ആനന്ദ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. നയൻതാര, നിത്യാമേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top