ഒരു താരപുത്രൻ കൂടി വെള്ളിത്തിരയിലേക്ക്

തമിഴിൽ ഒരു താരപുത്രൻകൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് ആണ് തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. വിക്രം തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
കുതിച്ചുചാടാൻ തയാറാകൂ എന്ന കറിപ്പോടെ വിക്രം ധ്രുവിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തെലുങ്ക് ഹിറ്റ് ചിത്രം ‘അർജുൻ റെഡ്ഢി’യുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് അരങ്ങേറ്റം കുറിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം താരമായി കഴിഞ്ഞ ധ്രുവിന്റെ ഷോർട്ട് ഫിലിം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News