തമിഴ് താരം വിക്രം മുത്തച്ഛനായി

chiyan vikram became grand father

തമിഴിലെ നായകനിരയില്‍ തന്റേതായ ഇടം നേടിയ താരമാണ് ചിയാന്‍ വിക്രം. ചിയാന്റെ ലുക്കും സ്റ്റൈലുകളും മലയാളികള്‍ക്കും പ്രിയം. പുതുതായി വരുന്ന വാര്‍ത്ത വിക്രം മുത്തച്ഛനായെന്നാണ്!! മകള്‍ അക്ഷിത പെണ്‍കുഞ്ഞിന് കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോട് കൂടിയാണ് വിക്രം മുത്തച്ഛനായത്.

Read Also : സാള്‍ട്ട് & പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായി വിക്രം; ധ്രുവ നക്ഷത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്

2017ല്‍ മനു രഞ്ജിത്താണ് അക്ഷിതയെ വിവാഹം ചെയ്തത്. കലൈഞ്ജര്‍ കരുണാനിധിയുടെ മൂത്ത മകന്‍ എം കെ മുത്തുവിന്റെ പേരക്കുട്ടിയാണ് മനു രഞ്ജിത്ത്. കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

വിക്രമിന് രണ്ട് മക്കളാണുള്ളത്. മകന്‍ ധ്രുവ് വിക്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മയിലെ നായക വേഷം ചെയ്തിരുന്നു. വിക്രമിന്റെ ഭാര്യ മലയാളിയായ ഷൈലജ ബാലകൃഷ്ണനാണ്. വിക്രമിന്റെതായി ഇനി ഒരുങ്ങുന്നത് കോബ്ര എന്ന സിനിമയാണ്.

Story Highlights chiyan viram, Tamil actor Vikram becomes grandfather

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top