ബാക്ക് ടു ഫ്രണ്ട് ഷർട്ടുകൾ തരംഗമാവുന്നു

ഷർട്ടുകൾ പല തരമാണ്. ഈ കഴിഞ്ഞ വർഷം വരെ അവ അണിയുന്ന രീതി തികച്ചും സാധാരണയായിരുന്നു. എന്നാൽ പുതു വർഷം പിറന്നതോടെ ഷർട്ടിടുന്ന രീതി മാറ്റിയിരിക്കുകയാണ് ന്യൂ ജെൻ പെൺകുട്ടികൾ. പിറകിൽ കോളർ വന്ന് മുമ്പിൽ ബട്ടൻ ഇടുന്ന രീതിക്ക് ഗുഡ് ബൈ. ഷർട്ടുകൾ തിരിച്ചിട്ട് കാണുന്നവരെ അമ്പരിപ്പിക്കുകയാണ് ഈ ഫാഷനിസ്റ്റകൾ.

best

ഷർട്ടിന്റെ ബട്ടണുകൾ പിറകിൽ വരുന്ന രീതിയിലാണ് ഫാഷൻ പ്രേമികൾ ഇപ്പോൾ ഷർട്ട് ധരിക്കുന്നത്. ‘ബാക്ക് ടു ഫ്രണ്ട്’ എന്നാണ് ഇതിനെ വിളിക്കുക. ഷർട്ട് ധരിച്ച ശേഷം പിറകിൽ വരുന്ന ബട്ടനുകൾ ഇടുകയോ, ബട്ടനുകൾ ഒന്നും ഇടാതെ രണ്ട് അറ്റങ്ങളും കൂട്ടി കെട്ടുകയോ ചെയ്യാം.

 

പണ്ടത്തെ റൗക്കകളെ ഓർമിപ്പിക്കുന്ന ഈ രീതിയിലുള്ള ഷർട്ടിടൽ സ്പ്രിങ്ങ് സമ്മർ 2016 ഷോയിലാണ് രംഗത്ത് വന്നത്. ദ സ്റ്റാന്റ് ഔട്ട് സ്ട്രീറ്റ് സ്‌റ്റൈൽ ട്രെന്റ് എന്ന വിഭാഗത്തിൽ അവതരിപ്പിച്ച ഈ സ്‌റ്റൈൽ മിലൻ, ലാക്‌മെ ഫാഷൻ വീക്ക് എന്നീ പ്രമുഖ ഫാഷൻ ഷോകളിലും അവതരിപ്പിച്ചിരുന്നു. ഇളം നിറങ്ങളും അവയോട് യോജിക്കുന്ന ബോട്ടവുമാണ് കൂടുതലും ഇതിനായി തിരഞ്ഞെടുക്കുന്നത്.

Back to front shirt.-5

വെള്ള പ്ലെയിൻ ഷർട്ടും ഒപ്പം നീല ജീൻസുമാണ് കൂടുതലും കണ്ടുവരുന്നത്. ഈ രീതി ജീൻസിനും പാന്റ്‌സിനും ഒപ്പം മാത്രമല്ല സ്‌കേർട്ടുകൾക്ക് ഒപ്പവും പരീക്ഷിക്കാവുന്നതാണ്.

എന്നാൽ ഇങ്ങനെ ഷർട്ട് ധരിക്കാൻ താൽപര്യം ഉള്ളവർ ഒരു കാര്യം ശ്രദ്ധിക്കണം. ഓവർ സൈസ്ഡ് ഷർട്ടുകൾ വേണം ഈ സ്‌റ്റൈലിനായ് തിരഞ്ഞെടുക്കാൻ. എന്നാൽ മടിച്ചു നിൽകാതെ അച്ഛന്റെയോ ചേട്ടന്റെയോ ഷർട്ട് അടിച്ച് മാറ്റി പരീക്ഷണം ആരംഭിച്ചോളൂ.

 ‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More