വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് സർക്കാർ പതിച്ച് നൽകിയത് 20 ഏക്കർ ഭൂമി.

vijay-malya-briton

മദ്യവ്യവസായി വിജയ് മല്യയ്ക്ക് സംസ്ഥാന സർക്കാർ കുറഞ്ഞ വിലയ്ക്ക് ഭൂമി പതിച്ച് നൽകി. പാലക്കാട് കഞ്ചിക്കോട്ടെ വ്യവസായ എസ്‌റ്റേറ്റിലെ 20 ഏക്കർ ഭൂമിയാണ് ഏക്കറിന് 70000 രൂപയ്ക്ക് വിജയ് മല്യയ്ക്ക് നൽകിയത്. ഏക്കറിന് മൂന്ന് ലകഷത്തിലേറെ വിലവരുന്ന ഭൂമി മൂന്ന് വർഷം മുമ്പാണ് വിജയ്മല്യയുടെ യുബി ഗ്രൂപ്പിന് കൈമാറിയത്.

എന്നാൽ എന്തിന് ഇത് സർക്കാർസ മറച്ചുവെച്ചു എന്ന വ്യക്തമല്ല. വിവരാവകാശ രേഖകൾ നൽകുന്ന കണക്ക് പ്രകാരം 2013 ലാണ് സർക്കാർ ഭൂമി പതിച്ച് നൽകിയിരിക്കുന്നത്. യുബി ഗ്രൂപ്പിന്റെ വിവിധ ബോട്ട്‌ലിങ് പ്ലാന്റുകൾ പാലക്കാട് പുതുശ്ശേരിയിൽ പ്രവർത്തിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top