തെമ്മാടിക്കൂട്ടം.

ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് ദേശീയ വാർത്താ ചാനലുകൾക്കെതിരെ കേസ്. വ്യാജ പട്ടിണി മരണവാർത്ത സൃഷ്ടിച്ച ദേശാഭിമാനി പത്രത്തിനെതിരെ എമ്പാടും പൊങ്കാല – താൻ പറയാത്ത കാര്യങ്ങൾ വായിൽ തിരുകി വെച്ച ദേശീയ ദിനപത്രത്തിനെതിരെ വി.എസ്.അച്യുതാനന്ദന്റെ പുലഭ്യം.
എന്തുകൊണ്ടാണ് നമ്മൾ മാധ്യമങ്ങൾ ഇത്തരം ‘തെമ്മാടിത്ത’ വിശേഷണങ്ങൾക്ക് പാത്രീഭൂതരാകുന്നത് ? ഇതറിയാൻ ഇന്ത്യൻ എക്‌സ്പ്രസ് ലേഖകൻ വിഎസിനോട് സംസാരിച്ച ശബ്ദശകലവും അത് അച്ചടിച്ചുവന്ന രീതിയും അതിനെ ഇന്നത്തെ പ്രഭാത ഭക്ഷണമാക്കിയ മലയാള വാർത്താ ചാനലുകളുടെ ഭാവനാ വിലാസവും ചേർത്തുവെച്ചു വായിച്ചാൽ മാത്രം മതിയാകും.
ഒരു ‘തെമ്മാടി’ വിളി കൊണ്ടോ കേസുകൊണ്ടോ നമ്മുടെയീ മിടുക്ക് അവസാനിക്കില്ല. തെമ്മാടിക്കൂട്ടം അവരുടെ പണി തുടർന്നുകൊണ്ടേയിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here