Advertisement

ഇടതിന് വൻവിജയം പ്രവചിച്ച് മറുനാടൻ മലയാളിയുടെ സർവ്വേഫലം

April 30, 2016
Google News 1 minute Read

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്പക്ഷം വൻവിജയം സ്വന്തമാക്കുമെന്ന് മറുനാടൻ മലയാളിയുടെ സർവ്വേഫലം. 140 മണ്ഡലങ്ങളിൽ 79 മണ്ഡലങ്ങളും ഇടതിനെ തുണയ്ക്കുന്നതായാണ് സർവ്വേയിൽ വ്യക്തമാക്കുന്നത്. 57 മണ്ഡലങ്ങളിൽ യുഡിഎഫിന് ജയസാധ്യത് പ്രവചിക്കുമ്പോൾ നാല് മണ്ഡലങ്ങൾ എൻഡിഎ സ്വന്തമാക്കുമെന്നും സർവ്വേ വ്യക്തമാക്കുന്നു.

ജില്ല തിരിച്ച് ഓരോ മണ്ഡലങ്ങളിലേയും സർവ്വേ ഫലം ഇതിനോടകം പുറത്തുവിട്ടു.
ബിജെപിയ്ക്ക് മുൻതൂക്കമുള്ളതായി പ്രവചിച്ചിരിക്കുന്ന മണ്ഡലങ്ങൽ നേമം, വട്ടിയൂർക്കാവ്, ചെങ്ങന്നൂർ, പാലക്കാട് എന്നിവയാണ്. ഇതിൽ ഒ.രാജഗോപാൽ മത്സരിക്കുന്ന നേമത്തും വട്ടിയൂർക്കാവിലും വിജയസാധ്യത കൂടുതലാണെന്നും പറയുന്നുണ്ട് സർവ്വേ. തെക്കൻ കേരളത്തിൽ എൽഡിഎഫ് തരംഗമാണ്. യുഡിഎഫ് മന്ത്രിമാരിൽ ലീഗ് മന്ത്രിമാരും ഉമ്മൻചാണ്ടിയും ഒഴിച്ച് ബാക്കി ആരുംതന്നെ സുരക്ഷിതരല്ല. യുഡിഎഫിനെ കടുത്ത ഭരണ വിരുദ്ധ വികാരം ഭാദിച്ചതായും സർവ്വേ പറയുന്നു.

ജില്ലാ അടിസ്ഥാനത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം എന്നീ മൂന്്‌ന ജില്ലകൾ മാത്രമാണ് യുഡ്ിഎഫിന് പ്രതീക്ഷ നൽകുന്നത്. ഇതിൽ മലപ്പുറവും എറണാകുളവുമാണ് സാധ്യത കൂട്ടുന്നത്. ഇല്ലായിരുന്നെങ്കിൽ 57 ൽ നിന്ന് വീണ്ടും താഴെ പോകുമായിരുന്നു എന്നും ഫലം വ്യക്തമാക്കുന്നു.

കോഴിക്കോട് ആസ്ഥാനമായുള്ള യങ് മീഡിയയുമായി ചേർന്നാണ് മറുനാടൻമലയാളി തെരഞ്ഞെടുപ്പ് സർവ്വേ നടത്തിയിരിക്കുന്നത്. നിലവിലെ സർവ്വേകളിൽനിന്ന് വ്യത്യസ്ഥമായി മുഴുവൻ മണ്ഡലങ്ങളിലും നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് സർവ്വേ നടത്തിയിരിക്കുന്നതെന്ന് മറുനാടൻ മലയാളിയുടെ എഡിറ്റർ സാജൻ സ്‌കറിയ ‘റ്റ്വന്റിഫോർ’ ന്യൂസിനോട് പറഞ്ഞു.

ഒരോ മണ്ഡലങ്ങളിൽനിന്നുമായി 140 മണ്ഡലങ്ങളിൽനിന്ന് നാൽപ്പതിനായിരത്തിലേറെ സാമ്പിളുകൾ എടുത്താണ് സർവ്വേ നടത്തിയിട്ടുള്ളത്. ഇത് സർവ്വേയുടെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ‘ആർക്ക് വോട്ടു ചെയ്യും ?’ എന്ന ഒറ്റ ചോദ്യം മാത്രമാണ് ഉന്നയിച്ചത് എന്ന പോരായ്മ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റാന്റം സർവ്വേ ആണ് നടത്തിയിരിക്കുന്നത്. എല്ലാ ഗ്രാമം, നഗരം, പ്രായം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഘടകങ്ങൾ എടുത്തിട്ടില്ല എന്ന പോരായ്മയും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നാൽപ്പതിനായിരം സാമ്പിൾ എന്നത് ചെറുതല്ല എന്നും ഇതിനാൽ സർവ്വേ വിശ്വാസ യോഗ്യമാണെന്നും സാജൻ സ്‌കറിയ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here