അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിട്ടും ഒരു നിഗമനത്തിലും എത്തിച്ചേരാനാതെ പോലീസ്

കണ്ണൂരിൽ അറസ്റ്റിലായ ജിഷയുടെ അയൽവാസിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തുമ്പൊന്നും കിട്ടിയില്ല. ഇരുപത്തിയാറ് വയസ്സുകാരനായ ഇയാൾ കഞ്ചാവുപോലുള്ള ലഹരി വസ്തുക്കളുടെ അടിമയാണ്. ജി
ഷയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഇയാളുടെ വീട്.
സംഭവദിവസം ജിഷയുടെ വീട്ടിനു പുറകുവശത്ത് നിന്ന് ഒരാൾ ചാടി പോകുന്നത് കണ്ടെന്ന അയൽവാസിയുടെ മൊഴിയെത്തുടർന്ന് പോലീസ് രേഖാചിത്രം തയ്യാറാക്കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇയാളിലേക്ക് നീണ്ടത്.
ഇയാളുടെ ദേഹത്ത് യാതൊരു പരിക്കുകളും കണ്ടെത്താനാകാത്തതും പോലീസിനെ കുഴക്കുന്നുണ്ട്. ഇയാളുടെ വിരലടയാള പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
എന്നാല്‍ സംഭവം നടക്കുമ്പോള്‍ ടവര്‍ലൊക്കേഷനില്‍ ഇയാള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News