ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചാൽ ഏഴുവർഷം തടവും 100 കോടി പിഴയും

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചാൽ ഏഴുവർഷം തടവും 100 കോടി പിഴയും ശിക്ഷനൽകാൻ അനുശാസിക്കുന്ന കരട് ബിൽ കേന്ദ്രസർക്കാർ തയ്യാറാക്കി.
ജമ്മു-കാശ്മീർ പാക്കിസ്ഥാന്റെയും അരുണാചൽ പ്രദേശ് ചൈനയുടെയും ഭാഗമായി ചിത്രീകരിക്കുന്ന പ്രവണത സൈറ്റുകളിൽ വ്യാപകമായതിനെ തുടർന്നാണ് നടപടി.
ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സർക്കാറിന്റെ അനുമതി വേണമെന്നും കരട് വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമവിരുദ്ധമായി ഭൂപടം ചിത്രീകരിച്ചാൽ ഒരു കോടി മുതൽ 100 കോടി വരെ പിഴയും ഏഴു വർഷം തടവ് അല്ലങ്കിൽ ഇത് രണ്ടും കൂടിയോ ശിക്ഷ നൽകാൻ തീരുമാനം ഉണ്ട്.
നിയമം ഗൂഗിൾ മാപ്പിനും ബാധകമാണ്. എല്ലാ ഇന്ത്യക്കാർക്കും നിയമം ബാധകമാണ്. നിയമവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളിൽ കേന്ദ്രസർക്കാറിനെതിരെ കേസ്സെടുക്കാൻ ആവില്ല.
സാറ്റലൈറ്റ് വിമാനങ്ങൾ, ബലൂണുകൾ പോലുള്ളവ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകൾക്കാണ് മുഖ്യമായും നിയന്ത്രണം വരിക. ഇത്തരം ഭൂപടങ്ങൾ നിയന്ത്രിക്കാൻ പ്രത്യേകം അതോറിറ്റി രൂപീകരിക്കും. ഭൂപടം ഈ അതോറിറ്റിയ്ക്ക് സമർപ്പിച്ച് നിശ്ചിത ഫീസും ഒടുക്കിയാൽ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ പരിശോധിച്ച് അതോറിറ്റി അതിന്മേൽ തീരുമാനം എടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here