Advertisement

സൂര്യയുടെ ചിത്രം 24 റിലീസ് ദിനത്തിൽ മാത്രം തമിഴ്‌നാട്ടിൽ നിന്നു നേടിയത് ആറ് കോടി!!!

May 8, 2016
Google News 1 minute Read

സൂര്യയെ നായകനാക്കി വിക്രം.കെ.കുമാര്‍ ഒരുക്കിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ’24’ന് റിലീസ് ദിനമായ വെള്ളിയാഴ്ച 24 തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയത് 6 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസില്‍ ഇന്ത്യന്‍ റിലീസിന് തലേദിവസം ചിത്രത്തിന് പ്രീമിയര്‍ ഷോ ഉണ്ടായിരുന്നു. 133 സ്‌ക്രീനുകളില്‍ നിന്നായി 1,58,780 ഡോളറാണ് ചിത്രം പ്രീമിയര്‍ ഷോകളിലൂടെ നേടിയത്. അടുത്തകാലത്ത് ഒരു സൂര്യ ചിത്രം യുഎസില്‍ നിന്ന് നേടിയതില്‍ ഏറ്റവും മികച്ച കളക്ഷനാണ് 24ന് ലഭിക്കുന്നതെന്ന് ‘മിഡ്‌വെസ്റ്റ് മൂവീസ്’ ട്വീറ്റ് ചെയ്തു.

തമിഴ്, തെലുങ്ക് വെര്‍ഷനുകളിലായി യുഎസില്‍ ആകെ 270 സ്‌ക്രീനുകളിലാണ് 24 റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യയുടെ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ’36 വയതിനിലേ’, ‘പസങ്ക 2’ എന്നിവയ്ക്ക് ശേഷം സൂര്യ നിര്‍മ്മിക്കുന്ന ചിത്രവുമാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here