പുറ്റിങ്ങൽ കേസ് ; മതവിഭാഗങ്ങളുടെ ആർഭാടങ്ങൾക്ക് കടിഞ്ഞാണിടണമെന്ന് ഹൈക്കോടതി

puttingal

മതവിഭാഗങ്ങളുടെ ആർഭാടങ്ങൾക്ക് കടിഞ്ഞാണിടണമെന്ന് ഹൈക്കോടതി. പുറ്റിങ്ങൽ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഏത് മതമാണ് ആഘോഷങ്ങൾക്ക് വെടിക്കെട്ടും, ആനയേയും നിഷികർഷിക്കുന്നതെന്നും കോടതി ചോദിച്ചു.

2016 ഏപ്രിൽ 10നാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. കേരളത്തിലെ കൊല്ലം ജില്ലയിലുള്ള പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിൽ രാത്രി 3.30നുണ്ടായ വെടിക്കെട്ടപകടത്തിൽ ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300ലധികം ജനങ്ങൾക്ക് പരിക്കും സംഭവിച്ചു. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചായിരുന്നു ദുരന്തം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top