സോനു നിഗം എന്തുകൊണ്ട് ഇങ്ങനെയായി!!
കലാകാരന്മാരെ ആദരവോടെ കാണുന്നവരാണ് ഇന്ത്യക്കാർ. ഇഷ്ടഗായകർ വേദികളിൽ പ്രത്യക്ഷപ്പെട്ടാൽ നമ്മൾ നിർത്താതെ കരഘോഷം മുഴക്കും. അവരുടെ ഫേസ്ബുക്ക് പേജുകൾ കയറിയിറങ്ങി ലൈക്കും കമന്റുമിടും.എന്നാൽ,അലങ്കരിച്ച വേദിയിലോ സെലിബ്രിറ്റികൾക്ക് നടുവിലോ നിന്ന് പാട്ടുപാടുമ്പോൾ മാത്രമേ ഗായകർ ശ്രദ്ധിക്കപ്പെടുകയുള്ളോ? ഇഷ്ടഗായകൻ വേഷവും ഭാവവും മാറി നിങ്ങളുടെ അടുത്തിരുന്ന് പാട്ട് പാടിയാൽ നിങ്ങൾ തിരിച്ചറിയുമോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമറിയാനാണ് ഗായകൻ സോനു നിഗം ഒരു പ്രച്ഛന്നവേഷത്തിന് തയ്യാറായത്. ആർക്കും തിരിച്ചറിയാനാവാത്ത രൂപത്തിൽ ഹാർമോണിയവുമായി സോനു നിഗം തെരുവിലേക്കിറങ്ങി. ഒരു തെരുവുഗായകന്റെ ഭാവഭേദങ്ങളുമായി നടപ്പാതയിലിരുന്ന് അദ്ദേഹം പാടിയത് താല്പര്യത്തോടെ കേട്ട ഒരാൾ 12 രൂപ നല്കി.ആ തുക താൻ എക്കാലവും സൂക്ഷിച്ചുവയ്ക്കുമെന്ന് സോനു നിഗം പറയുന്നു.ജനപ്രിയ യൂ ട്യൂബ് ചാനലായ ബീയിംഗ് ഇന്ത്യൻ ആണ് ദി റോഡ് സൈഡ് എന്ന പേരിലുള്ള ഈ കൗതുകം നിറഞ്ഞ അന്വേഷണത്തിനു പിന്നിൽ. സോനു നിഗമിന്റെ ശബ്ദത്തിൽ പാടിയ ആ ആരെന്നറിയാത്ത തെരുവുഗായകനോടുള്ള ജനങ്ങളുടെ പ്രതികരണം കാണാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here