Advertisement

#ശരിയാക്കണം കൊച്ചിയിലെ ഗുണ്ടാസംഘങ്ങളെ

May 21, 2016
Google News 2 minutes Read

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണകൂടത്തെയും പുതിയ പ്രതീക്ഷകളേയും കേരളം കാത്തിരിക്കുമ്പോൾ കൊച്ചിയിലെ തെരുവുകൾ ഗുണ്ടകളുടെ കൈപ്പിടിയിൽ തന്നെ. ഇന്നലെ രാത്രി ഇരുണ്ട ഇടവഴിയിൽ ഗുണ്ടാസംഘം ആക്രമിച്ചത് മാധ്യമപ്രവർത്തകരെയാണ്.  ഫ്ളവേഴ്സ്  ടി വിയിലെ മൂന്ന് ജീവനക്കാരാണ് കൊച്ചിയിലെ മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടി. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് കടവന്ത്ര പോലീസ് സബ് ഇൻസ്‌പെക്ടർ പറഞ്ഞു.

https://www.youtube.com/watch?v=XP9Xe-NO2OY&feature=youtu.be

ആക്രമിക്കപ്പെട്ട മാധ്യമ പ്രവർത്തകർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് ഒരാളെ അറെസ്റ്റ് ചെയ്തു. മറ്റുളളവർ രക്ഷപ്പെട്ടു. ഏതാനും മിനുട്ടുകൾക്കകം തന്നെ മറ്റ് പ്രതികൾ കൂടുതൽ പേരുമായെത്തി പരാതിക്കാരായ മാധ്യമപ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മറ്റ് മൂന്നുപേരെ കൂടി പിടികൂടിയത്.

എല്ലാം ശരിയാകുമെന്ന് ഉറപ്പ് നൽകിയവരുടെ ശ്രദ്ധയ്ക്ക്, കൊച്ചി ഗുണ്ടാ ഭരണത്തിന് കീഴിലായിട്ട് നിരവധി വർഷങ്ങളായി. വൈകി യാത്ര ചെയ്യുന്നവർ, സിനിമയ്ക്ക് പോകുന്നവർ, തീവണ്ടി യാത്രക്കാർ തുടങ്ങി പൊതുജനങ്ങൾ കൊച്ചിയിൽ രാത്രികാലങ്ങളിൽ ഭയന്നാണ് റോഡുകളിലിറങ്ങുന്നത്.

ഈ ഗുണ്ടാസംഘങ്ങളെ നിങ്ങൾ ആദ്യം #ശരിയാക്കണം. കേരളത്തിന്റെ തെരുവുകളിൽ ജനജീവിതം സുരക്ഷിതമാകണം. പാലവും, റോഡുമൊക്കെ ആവശ്യമാണ്. പക്ഷേ അതിലൂടെ ഭയമില്ലാതെ യാത്രചെയ്യാനായില്ലെങ്കിൽ പിന്നെ അതുമാത്രമായെന്തിന് ?

അധികാരത്തിലേറുന്ന പിണറായി വിജയനും കൂട്ടർക്കും മുന്നിൽ #ശരിയാക്കണം എന്ന് ആദ്യം ശബ്ദമുയരുന്നതും പൊതുജനത്തിന്റെ സാമൂഹ്യ സുരക്ഷിതത്വത്തെക്കുറിച്ചുതന്നെ…!

——————————————————

എന്താണ് ഇടതുപക്ഷ സർക്കാർ അടിയന്തിരമായി ശരിയാക്കേണ്ടത്. നിങ്ങളുടെ അഭിപ്രായം അറിയിക്കുക #ശരിയാക്കണം എന്ന ഹാഷ്ടാഗോടെ…!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here