Advertisement

ദുബായിയില്‍ ഇരുന്നാല്‍ ഇനി ബോളിവുഡ് കാണാം

May 23, 2016
1 minute Read

ദുബായിക്കാര്‍ക്ക് ഇനി ബോളിവുഡ് ഒന്ന് ചുറ്റിക്കാണണമെങ്കില്‍ ഇനി ഇന്ത്യയിലേക്ക് വച്ച് പിടിക്കണ്ട. അവിടെ തന്നെ നിന്നാല്‍ മതി. അവിടെ ബോളിവുഡ് തീം പാര്‍ക്ക് വരുന്നുണ്ട്. 1.7മില്യണ്‍ ചതുരശ്ര അടി വിസ്തൃതിയിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. ലഗാന്‍ സിനിമയിലെ ഒരു ഗ്രാമം അതേപടി തന്നെ ഇവിടെ ഒരുങ്ങുന്നുണ്ട്. ഇത്തരത്തില്‍ വിക്ടോറിയ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്‍ അടക്കം ബോളിവുഡിന്റെ പല മുഖങ്ങള്‍ ഇവിടെ കാണികള്‍ക്കായി ഒരുക്കും. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും.

13
2

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement