തനിക്ക് 12 രൂപ ഭിക്ഷ തന്ന ആ യുവാവിനെ സോനു നിഗം വീണ്ടും കണ്ടു.

ഓര്‍മ്മയില്ലേ സോനുനിഗം അന്ന് ഒരു പ്രച്ഛന്ന വേഷത്തിന് തയ്യാറായത്? ഒരു തെരുവുഗായകന്റെ ഭാവഭേദങ്ങളുമായി നടപ്പാതയിലിരുന്ന് അദ്ദേഹം പാടിയത് ?

അന്ന് അത് സോനുനിഗമാണെന്ന് അറിയാതെ പാട്ട് കേട്ട ഒരാള്‍ 12 രൂപ നല്കിയിരുന്നു. പരിപാടിയ്ക്ക് ശേഷം ആ തുക താൻ എക്കാലവും സൂക്ഷിച്ചുവയ്ക്കുമെന്ന് സോനു നിഗം പറഞ്ഞു.
ആരെന്നറിയാതെ ആ യുവാവ് കാണിച്ച് കനിവ് അന്ന് ആ വീഡിയോ കണ്ട എല്ലാവരുടേയും മനസില്‍ തട്ടിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ആ യുവാവിനെ തേടി യുട്യൂബ് ചാനല്‍ അധികൃതര്‍ എത്തി. അന്നത്തെ ആ ഗായകന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഒരു കൂടിക്കാഴ്ചയും ഒരുക്കിക്കൊടുത്തു.
ജനപ്രിയ യൂ ട്യൂബ് ചാനലായ ബീയിംഗ് ഇന്ത്യൻ എന്ന യുട്യൂബ് ചാനലിന്റെ റോഡ്സൈഡ് ഉസതാദ് എന്ന പരിപാടിയുടെ ഭാഗമായാണ് വേഷ പ്രഛന്നനായി സോനു നിഗം ആളുകള്‍ക്ക് മുന്‍പില്‍ എത്തിയത്. സംഗീതം ആളുകളുടെ ദൈനംദിന ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി മനസിലാക്കാനായിരുന്നു വ്യത്യസ്തമായ ഈ ഒരു പരിപാടി സംഘടിപ്പിച്ചത്.
ബീയിംഗ് ഇന്ത്യന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജുവഴി ഗായകന്റെയും ആരാധകന്റെയും സമാഗമത്തിന്റെ വീഡിയോ ലൈവായി ഷെയര്‍ ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top