കടൽകൊല കേസ്; കേന്ദ്രം കള്ള കളി നടത്തുന്നെന്ന് പിണറായി

കടൽ കൊല കേസിൽ കേന്ദ്രം കള്ളക്കളി നടത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടൽക്കൊല കേസിൽ പ്രതിയായ ഇറ്റാലിയൻ നാവികന്റെ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കത്തെ കേന്ദ്രം എതിർത്തില്ലെന്നും, അഡീഷ്ണൽ സോളിസിറ്റർ ജനറൽ എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ് പിണറായി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. സുപ്രീം കോടതി ഇന്ന്
കേസിൽ പ്രതിയായ ഇറ്റാലിയൻ നാവികന് നാട്ടിലേക്ക് മടങ്ങാൻ ഉപാധികളോടെ അനുമതി നൽകിയിരുന്നു.
2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കൽ മൈൽ അകലെയായിരുന്ന എംടി എൻട്രിക്ക ലെക്സി കപ്പലിലെ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചത്. കേസിലെ ഇറ്റാലിയൻ നാവികരായ മാസിമിലാനോ ലത്തോർ, സാൽവത്തോർ ജിറോൺ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here