Advertisement

ആശ്വസിക്കാം,പാണ്ട ഇനി ആ പട്ടികയിൽ ഇല്ല!!

June 2, 2016
Google News 1 minute Read

 

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ നിന്ന് പാണ്ടകൾ ഒട്ട്!! അന്താരാഷ്ട്ര സംഘടനയായ ഐയുസിഎൻ ആണ് 20 വർഷം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ പാണ്ടകളെ പട്ടികയ്ക്ക് പുറത്തെത്തിക്കാനായെന്ന് അറിയിച്ചിരിക്കുന്നത്. തോലിന് വേണ്ടിയും ഇണക്കിവളർത്താൻ വേണ്ടിയും പാണ്ടകളെ വ്യാപകമായി വേട്ടയാടിത്തുടങ്ങിയതോടെ ഇവ വംശനാശത്തിന്റെ വക്കിലേക്കെത്തുകയായിരുന്നു.വനനശീകരണത്തിന്റെ ഭാഗമായി മുളങ്കാടുകൾ വൻതോതിൽ കുറയുന്നതും ഇവയെ പ്രതീകൂലമായി ബാധിച്ചു.മുളങ്കൂമ്പുകളാണ് പാണ്ടകളുടെ ഇഷ്ടഭക്ഷണം.

1995ൽ ആയിരത്തിൽ മാത്രമായിരുന്നു പാണ്ടകളുടെ എണ്ണം. പത്ത് വർഷം കൊണ്ട് ഇത് 1600 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് രണ്ടായിരത്തിനടുത്ത് പാണ്ടകൾ ഭൂമുഖത്തുണ്ടെന്ന് അന്താരാഷ്ട്ര വന്യജീവി സംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ സെഷ്വാൻ,ഷാംക്‌സി,ഗാൻസു പ്രവിശ്യകളിലാണ് പാണ്ടകളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here