വിശാഖപട്ടണത്തും മുംബൈ മോഡൽ ഭീകരാക്രമണം??

വിശാഖപട്ടണത്ത് 26/11 മുംബൈ ഭീകരാക്രമണമാതൃകയിൽ ആക്രമണം നടത്താൻ പാക് ചാരസംഘടന ഐഎസ്‌ഐ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആന്ധ്രാപ്രദേശിൽ സുരക്ഷ ശക്തമാക്കി. ഐഎസ്‌ഐയുമായി ബന്ധമുള്ള ശ്രീലങ്കൻ സ്വദേശികൾ പിടിയിലായതോടെയാണ് ആക്രമണസാധ്യതയെക്കുറിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.

തീരദേശമേഖല വഴി ലഷ്‌കറെ തോയിബ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. തന്ത്രപ്രധാനമേഖലകളാണ് ഭീകരസംഘടനകൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന. വിശാഖപട്ടണം നാവിക ആസ്ഥാനത്തെക്കുറിച്ച് ഐഎസ്‌ഐ വിവരങ്ങൾ ശേഖരിച്ചതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.ലഷ്‌കർ ഇ തോയിബയും ജയിഷെ മുഹമ്മദും ഉൾപ്പടെയുള്ള സംഘടനകളെ ഐഎസ്‌ഐ പിന്തുണയ്ക്കുന്നത് ആക്രമണ സാധ്യത വർധിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top