സച്ചിന്റെ മകനു വേണ്ടി പ്രണവിനെ തഴഞ്ഞോ? വിശദീകരണവുമായി പ്രണവിന്റെ പിതാവ്

സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുനു വേണ്ടി പ്രണവ് ധൻവാഡയെ അണ്ടർ 16 മേഖലാ ടൂർണമെന്റിനുള്ള വെസ്റ്റ് സോൺ ടീമിൽ നിന്ന് തഴഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പ്രണവിന്റെ പിതാവ്. ഒരു ഇന്നിങ്ങ്‌സിൽ പുറ്തതാകാതെ 1009 റൺസെടുത്ത് ലോകറെക്കോർഡ് സ്ഥാപിച്ച പ്രണവിനെ തഴഞ്ഞ് അർജുനെ ടീമിലുൾപ്പെടുത്തിയെന്ന പ്രചാരണം വൻ വാർത്തയായ സാഹചര്യത്തിലാണ് വിശദീകരണം. ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായതുകൊണ്ട് പ്രണവിനെ തഴഞ്ഞെന്നും സച്ചിന്റെ മകനായതു കോണ്ട് അർജുനെ ടീമിലെടുത്തെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത.
പ്രണവ് റെക്കോർഡ് സ്ഥാപിക്കുന്നതിനു മുമ്പ് തന്നെ മുംബൈയുടെ അണ്ടർ 16 ടീമിനെ തെരഞ്ഞെടുത്തിരുന്നു. ആ സാഹചര്യത്തിൽ വെസ്റ്റ് സോൺ ടീമിലും പ്രണവിന് ഇടം ലഭിച്ചില്ലെന്ന വിമർശനത്തിൽ കാര്യമില്ല.നടപടിക്രമങ്ങളനുസരിച്ച് മാത്രമാണ് സെലക്ഷൻ നടത്തിയതെന്നും പ്രണവിന്റഎ പിതാവ് പറയുന്നു. സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം അനാവശ്യ സമ്മർദ്ദങ്ങളിലൂടെ പ്രണവിന്റെ ഭാവി നശിപ്പിക്കരുതെന്ന് പരിശീലകൻ മുബിൻ ഷെയ്ഖ് പ്രതികരിച്ചു.മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍16 ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിലാണ്, പ്രണവ് ധനവാഡെ പുറത്താകാതെ 1009 റണ്‍സ് നേടി ചരിത്രം കുറിച്ചത്. 323 പന്തില്‍ 395 മിനിറ്റിലായിരുന്നു പ്രണവിന്റെ അവിശ്വസനീയ പ്രകടനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here