മലാപ്പറമ്പ് സ്‌കൂൾ അടച്ചുപൂട്ടൽ; പ്രതിഷേധകരുടെ യോഗം വൈകീട്ട് നാലിന്
മലാപ്പറമ്പ് സ്‌കൂൾ അടച്ചു പൂട്ടാൻ അനുമതി നൽകിക്കൊണ്ടുള്ള വിധി വന്നതിനെ തുടർന്ന് ഭാവി പരിപാടികൾ തീരുമാനിക്കാൻ പ്രതിഷേധകർ അൽപ്പസമയത്തിനകം യോഗം ചേരും. ജൂൺ 8 നകം സ്‌കൂൾ പൂട്ടാനുള്ള ഹൈക്കോടതി വിധി ശരിവെക്കുന്ന സുപ്രീം കോടതി വിധികൂടി വന്നതോടെ ചെറുത്തു നിൽപ്പ് ശക്തമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും സമരസമിതിയും. ഇതിനായി ആയിരത്തോളം പേരെ ഉൾപ്പെടുത്തി നാളെ പ്രതിഷേധം സംഘടിപ്പിക്കാനും സാധ്യത.
നൂറിലേറെ വർഷം പഴക്കമുള്ള സ്‌കൂൾ പൂട്ടുന്നതോടെ 75 കുട്ടികളുടെ പഠിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നത്. മറ്റ് സ്‌കൂളുകലിൽ ഈ അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനി മറ്റൊരു സ്‌കൂളിലേക്ക് ഈ വിദ്യാർത്ഥികളെ മാറ്റുക എളുപ്പമാകില്ല. അതേ സമയം 5 ഭിന്നശേഷിയുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ അവകാശങ്ങലും ലംഘിക്കപ്പെടുകയാണ്. നാളെ വിദ്യാലയം തുറന്നു പ്രവർത്തിപ്പിക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here