Advertisement

മലാപ്പറമ്പ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കും

June 8, 2016
Google News 0 minutes Read

മലാപ്പറമ്പ് അടക്കം നാല് സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനം. നഷ്ടപരിഹാരം നൽകി സ്‌കൂൾ ഏറ്റെടുക്കാനാണ് സർക്കാരിന്റെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി. മലാപ്പറമ്പ് സ്‌കൂൾ കൂടാതെ മറ്റ് മൂന്ന് സ്‌കൂളുകൾകൂടി ഭാവിയിൽ ഏറ്റെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ജൂൺ എട്ടിന് മുമ്പ് സ്‌കൂൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കേണ്ട അവസാന ദിവസമാണ് ഇന്ന്. മലാപ്പപ്പറമ്പ് ഏറ്റെടുക്കുന്നതിൽ നിയമതടസം ഇല്ലെന്നും നിയമസഭ ചേർന്ന് പ്രമേയം പാസാക്കണമെന്നും നിയമസെക്രട്ടറി വ്യക്തമാക്കി. സർക്കാറിന്റെ നിലപാട് അഡ്വക്കേറ്റ് ജനറൽ ഇന്ന് സർ്കകാരിനെ അറിയിക്കും.

സംസ്ഥാനത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്‌കൂളുകൾ പൂട്ടാതിരിക്കാൻ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നേരത്തേ പറഞ്ഞിരുന്നു. കോടതി പരിഗണയിലില്ലാത്ത സ്‌കൂളുകളൊന്നും ഇപ്പോൾ പൂട്ടില്ല. പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടാതിരിക്കാൻ സർക്കാർ ഏതറ്റംവരെയും പോകുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ 25 ഓളം സ്‌കൂളുകളാണ് പൂട്ടാനിരിക്കുന്നത്. നാലായിരത്തോളം സ്‌കൂളുകൾ അടച്ചൂപൂട്ടൽ ഭീഷണിയിലാണ്. സ്‌കൂളുകൾ പൂട്ടാതിരിക്കാൻ കെ ഇ ആറിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here