പുരുഷാധിപത്യ സമൂഹത്തോട് മലാലയുടെ പിതാവിന് പറയാനുള്ളത്

ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആണ്. ആഘോഷങ്ങൾക്കായി ഏവരും കാത്തിരിക്കുമ്പോൾ മലാല യൂസഫ് സായിയുടെ പിതാവ് സിയാദ്ദിൻ യൂസഫ് സായിക്ക് ലോകത്തോട് ചിലത് പറയാനുണ്ട്.അച്ഛനും മകളും തമ്മിലുള്ള സംഭാഷണങ്ങൾ അടങ്ങിയ വീഡിയോയിലൂടെയാണ് അദ്ദേഹം ലോകമെമ്പാടുമുള്ള അച്ഛൻമാർക്കായി വേറിട്ടൊരു സന്ദേശം പകരുന്നത്.
നാം ഒരു പുരുഷാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നതെന്ന കാര്യം വസ്തുതയാണ്,അവിടെ അച്ഛൻമാർ അറിയപ്പെടുക ആൺമക്കളുടെ പേരിലാണ്. എന്നാൽ താൻ മകളുടെ പേരിൽ അറിയപ്പെടാൻ ഭാഗ്യം സിദ്ധിച്ച ചുരുക്കം ചിലരിൽ ഒരാളാണ് എന്ന് സിയായുദ്ദീൻ പറയുന്നു.
ഫെമിനിസം,പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി പിതൃത്വം വരെ വീഡിയോയിൽ സംസാരവിഷയമാവുന്നുണ്ട്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷം ഐക്യരാഷ്ട്രസഭയിൽ മലാല പ്രസംഗിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
https://vimeo.com/169767748
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here